നിന്റെയും എന്റെയും മൌനത്തിന്റെ ചൂടില്‍
അടയിരുന്നടയിരുന്ന് വന്ധ്യമായിരിക്കുന്നു
ഒരൊറ്റ വാക്കിന്റെ വാചാലതയില്‍
കൊരുത്ത് വച്ച എന്റെ പ്രണയം
ഒരൊറ്റ വാക്കിന്റെ വാചാലതയില്‍
കൊരുത്ത് വച്ച എന്റെ പ്രണയം
പിറന്നു വീഴാനായുംപോഴെല്ലാം
പാകമായില്ലെന്നു തീര്‍പ്പാക്കി
കൊട്ടിയടക്കുന്ന ഗര്‍ഭ പാത്ര മുഖത്ത്
നീര് കെട്ടുന്ന ഒരൊറ്റ വാക്കിന്റെ നിസ്സഹായത
***********************
പ്രണയത്തി
ന്റെ കള്ളത്രാസ്സില്
പകുത്തെടുക്കുമ്പോള്‍
നി
ന്റെ കണ്ണ് വെട്ടിച്ചു കവര്‍ന്ന
ഒരു കഴഞ്ച് വേദനയായിരുന്നെന്റെ പ്രണയം
********************
തിരയിറങ്ങുമ്പോള്‍
കരയില്‍ മറന്നിട്ടൊരു
പിരിശങ്കില് അടങ്ങാതെ കരയുന്ന
ഒരു തുണ്ട് കടലിന്റെ ഓര്മ്മകളായിരുന്നെന്റെ പ്രണയം
*******************
ഇണ ചേരുന്ന രണ്ടു മീനുകളിലോന്നിനെ
സുരതസുഖത്തിനും മുന്‍പേ
ഒറ്റിയെടുത്ത് പറന്നൊരു നീലപൊന്മാന്റെ
ഔചിത്യമില്ലാത്ത വിശപ്പായിരുന്നെന്റെ പ്രണയം
*********************
ഇനി പറയുക ,
പ്രണയത്തിന്റെ മഴവില്ല് വരയ്ക്കുമ്പോള്‍
നിസ്സഹായതയെ ,വേദനകളെ
നഷ്ടബോധങ്ങളെ ,സ്വാര്‍ത്ഥതയെ ,
ഏത് നിറങ്ങള്‍ കൊണ്ട് അടയാളപെടുത്തണം ???
(ചേര്‍ത്ത് വയ്ക്കാനാവാത്ത വൈരുധ്യമാണ് പ്രണയത്തിനെന്നു തോന്നിയത് കൊണ്ടാണ് വരികളെ പിടിച്ചു കെട്ടാതിരുന്നത്.......)
1 comment:
ഇണ ചേരുന്ന രണ്ടു മീനുകളിലോന്നിനെ
സുരതസുഖത്തിനും മുന്‍പേ
ഒറ്റിയെടുത്ത് പറന്നൊരു നീലപൊന്മാന്റെ
ഔചിത്യമില്ലാത്ത വിശപ്പായിരുന്നെന്റെ പ്രണയം
:)
ഇഷ്ടമായി .
എല്ലാ കവിതയും നന്നായിട്ടുണ്ട് ..
തുടര്‍ന്നെഴുതൂ ..എഴുതുമ്പോള്‍ ഒരു മെയില്‍ അയക്കൂ ..
ഭാവുകങ്ങള്‍ .
Post a Comment