Sunday, June 3

അക്ഷരതെറ്റ്



ചുവന്ന മഷികൊണ്ട് നീ അടയാളപ്പെടുത്തിയ
അക്ഷരതെറ്റുകള്‍ എ ന്‍റെ പ്രണയമായിരുന്നു...
തിരുത്തിയെഴുതാന്‍ നിനക്ക് നേരമില്ലായിരുന്നു....
ചക്രവാളങ്ങളിലൂടെ സന്ധ്യയിലേക്ക് പറന്ന  
അവസാനത്തെ കിളിയോട് ചോദിച്ചാലറിയാം,
നീ മുറിച്ചിട്ട വാക്കുകളില്‍  നിന്നും വാര്‍ന്നൊഴുകിയ
ചുവപ്പി ന്‍റെ സാന്ദ്രത   !!
കടലിലോഴുക്കും മുന്‍പും 
നിന്നെ ഞാന്‍ തിരഞ്ഞിരുന്നു ,
വേനല്‍ തീണ്ടി നരക്കാത്ത 
ഒരു വസന്തകാലത്തേക്ക്
നിന്നെ തിരിച്ചു വിളിക്കാന്‍ .......




No comments: