ഒന്നായിരിക്കുമ്പോള്‍
ഒരു പിണക്കത്തിന്‍റെ കത്തി വീണകലുക......
അതൊരു മുറിവാണ്....
ഓര്‍മ്മയുടെ ആഴങ്ങളില്‍ നിന്നും
ഓര്‍മ്മയുടെ ആഴങ്ങളില്‍ നിന്നും
നിണം പൊഴിക്കുന്ന മുറിവ്
അകം പൊള്ളയായ ഒരുമാപ്പ് കൊണ്ട്
നിങ്ങള്‍ക്കതിനെ തുന്നിചേര്‍ക്കാമെങ്കിലും
മുറിമുഖത്ത് പൊറ്റകെട്ടിയ
ഇണക്കത്തിനുള്ളിലിരുന്നൊരു പിണക്കം
കണ്ണുനീര്‍ പൊഴിക്കുമെന്ന് മാത്രം
ഒരു പഴം തുണികൊണ്ട് കെട്ടിവയ്ക്കാ-
മെങ്കിലും ,കെട്ടിനുള്ളിലെ ഇരുട്ടില്‍
ദൂരമറിയാതെ
മുറിവിന്‍റെ ചുണ്ടുകളകന്നു പോകും
ഒരു ചുംബനം കൊണ്ട് ചേര്‍ത്ത് വയ്ക്കാനാകാത്ത ദൂരത്തോളം
നുണമരുന്നുകള്‍ കൊണ്ട് മദ്ധ്യസ്ഥം പറഞ്ഞുണക്കാം
പക്ഷേ പ്രണയത്തിന്‍റെ പ്രമേഹകാലത്ത്
മരുന്നിന്‍റെ പാര്‍ശ്വഫലങ്ങള്‍
പഴുത്തു പൊട്ടുമെന്ന് മാത്രം...
മുറിവുകളുണങ്ങിയാലും
ഓര്മ്മകളിലെന്നെങ്കിലും ചൊറിഞ്ഞുപൊട്ടും
അതുകൊണ്ടുതന്നെ മുറിവുകള്‍
കരിച്ചു കളയാന്‍ ശീലിക്കുക
അല്ലെങ്കില് മുറിയാതിരിക്കാന്‍ ശ്രദ്ധിക്കുക
(ഒരു പ്രണയത്തില്‍ നിന്നും, ഒരു വീരാന്‍ കുട്ടി കവിതയില്‍ നിന്നും വീണു മുറിഞ്ഞതിന്‍റെ ഓര്‍മ്മയില്‍ )
No comments:
Post a Comment