നിന്‍റെ ചുണ്ടുകളെ നുകരവേ
ഒരു പച്ചതെറിയുടെ മുള്ള് കൊണ്ട്
എന്‍റെ നാവു കീറിയിട്ടും
നിന്‍റെ മാറിടം
നിര്‍വ്വികാരതയാല്‍
കല്ലിച്ചുറഞ്ഞെതിര്‍ത്തിട്ടും
ആലില വയറിന്‍റെ
വിശപ്പിന്‍റെ വിളിയില്‍
ചെവിക്കല്ല് പൊട്ടിയിട്ടും
പൊക്കിള്‍ കുഴിയില്‍
എനിക്കെന്‍റെ
അമ്മയെ മണത്തിട്ടും
നിന്‍റെ നാഭി കുഴിയിലിനിയും
സ്ഖലിച്ചടങ്ങുന്നില്ലല്ലോ പെണ്ണെ
ഇന്ദ്രിയങ്ങളില്ലാത്ത എന്‍റെ രതി ........
No comments:
Post a Comment