Sunday, June 3

പകര്‍പ്പ്



കുമ്മായമടര്‍ന്ന ചുമരുകളി ല്‍....
ഈറനുടുത്ത തീരങ്ങളില്‍.......
മഴവീഴുന്ന ജാലകചില്ലുകളില്‍......
മഷിത്തണ്ട് നീറുന്ന സ്ലേറ്റുകളി ല്‍.....
നിന്നെ ഞാന്‍ എഴുതിയിട്ടത്
മായ്ച്ച് കളയാനുള്ള എളുപ്പത്തിനാണ്
ചായം തേയ്ക്കും മുന്‍പ്,
തിര കയറും മുന്‍പ്,
വെയിലുദിക്കും  മുന്‍പ്,
മായ്ച്ച്കളയും മുന്‍പ്
ഓര്‍മ്മകള്‍ നിന്‍റെ
പകര്‍പ്പെടുത്ത് സൂക്ഷിച്ചിരുന്നു....

ശരിപ്പകര്‍പ്പെന്ന് സാക്ഷ്യപ്പെടുത്താനാവണം
മറവിയുടെ അവധിനേരങ്ങളില്‍
ഓര്‍മ്മകളിപ്പോഴും
വിരുന്നെത്തുന്നത്....

No comments: