കൊയ്തൊഴിഞ്ഞ പാടത്ത് നെന്മണികള് കൊത്താനെത്തിയ പ്രാവുകളുടെ കുറുകലുകള്‍ക്കിടയിലും വരമ്പിന്‍റെ അങ്ങേതലക്കല് നിന്നും നിന്‍റെ വളകിലുക്കങ്ങള്‍
ഞാനിപ്പോഴും കേള്‍ക്കുന്നുണ്ട്..........
നിന്നെ തോല്പിച്ച് നേടിയ ഒരു നീലപൊന്മാന്‍റെ മഞ്ഞ് വീണ് നനഞ്ഞൊരു തൂവല് , അന്നു നീ പൊഴിച്ചിട്ട കണ്ണുനീര്‍ തുള്ളികള്ക്കൊപ്പം ഓര്മ്മയുടെ താളുകളില് ഞാന് തുന്നി ചേര്ത്തിട്ടുണ്ട്..നിന്നിലേക്കെന്നും ഞാന് ചിറകടിച്ചെത്തുന്നത്
ഈ ഒരൊറ്റ തൂവല് ചിറകു കൊണ്ടാണെന്നത് നിനക്കറിയാമോ....
ഒന്നാം ക്ലാസ്സിനും മൂന്നാം ക്ലാസ്സിനുമിടയിലെ വരാന്തയില് നിന്നെയും എന്നെയും കുരുക്കിയിട്ട ഒരു പെരുമഴ നീ ഓര്ക്കുന്നുണ്ടോ...കണ്ണുകള് തമ്മിലിടഞ്ഞ മാത്രയില് വിറച്ചുപോയ ഒരൊറ്റ വാക്കിന്‍റെ ശബ്ദം വീശിയടിച്ചൊരു ഈറന്കാറ്റില് പെരുമഴയിലേക്ക് കുത്തിയൊലിച്ച് പോയില്ലായിരുന്നുവെങ്കിലെന്ന് ഒറ്റയാവുന്ന ഓരോ വേളയിലും ഞാന് കൊതിക്കാറുണ്ട്......
ഹൃദയത്തിന്‍റെ ആഴങ്ങളില് കുഴിച്ചിട്ടതിനാലാവും പ്രണയത്തിന്‍റെ വിത്തുകള് നമുക്കിടയില് ഇപ്പോഴും മുളപൊട്ടാന് മടിക്കുന്നത്......
ഇനിയും പറയാത്തൊരു വാക്കിന്‍റെ കണ്ണുനീരുകൊണ്ടല്ല ,
ഓരോ നോക്കിലും നീ എന്നിലേക്ക് പകര്ന്ന് നല്കിയ വസന്തകാലത്തിന്‍റെ പരാഗരേണുക്കള്‍ കൊണ്ട് നിന്നെ ഞാന്
ഓര്മ്മകളില് അടയാളപ്പെടുത്തട്ടെ.............
ഒട്ടുമകലെയല്ലാത്തൊരു നാളില് നീയെനിക്കന്യയാവുമെന്നറിയാം....
.അന്ന് അയമ്പകാടുകള്‍ മറ തീര്ക്കുന്ന പുഴക്കയ്യിലിരുന്ന് ,അമ്മയെ മറന്ന് ഒരു വെട്ടുഗ്ലാസ്സില്
എനിക്കെന്‍റെ വേദനകളുടെ കയ്പുനീര് കുടിച്ചിറക്കണം.......നാലു വട്ടമാവുമ്പോള്‍ “നിന്നെ നഷ്ടപ്പെട്ടാല് എനിക്ക് പുല്ലാണ്” എന്ന് കൂട്ടുകാരോട് വീമ്പ് പറയണം....പിന്നെ പുഴക്കക്കരെ പൂത്തുലഞ്ഞ വാകമരത്തില്‍ കണ്ണുനാട്ടി കഥാവശേഷനിലെ ഗാനം എനിക്കൊന്നു ഉറക്കെ പാടണം....കഴിയുമെങ്കില് നിന്നെ ഞാന് തെറി വിളിക്കും,,,,നിന്നെ ഞാന് മറക്കാന് ശ്രമിക്കും..........
കെട്ടിറങ്ങിയാല് ഓര്മ്മകളില് തുടരിമുള്ളുകള് ഏച്ചുകെട്ടി നീയെന്റെ
ഹൃദയത്തെ ചികഞ്ഞുചീന്തിയെടുക്കുമെന്നറിയാ
മെങ്കിലും ഒരു മാത്രയെങ്കിലും
നിന്നെ ഞാനൊന്ന് മറന്നോട്ടെ....
ഹിബാകുഷ ഒരിക്കല് പറഞ്ഞതോര്ക്കുന്നു....പ്രണയമെന്നാല് വിവാഹമെന്നര്ത്ഥമില്ലെന്ന്.....
....അങ്ങനെയും ആശ്വസിക്കാം....
എന്റെ വേദനകളെ, ഓര്മ്മകളെ നിങ്ങള്ക്ക് ലൈക്കാന് വിട്ടുതരുന്നു....
**************************************************************
വരിയുടച്ച് വന്ധ്യമാക്കിയിട്ടും സ്വപ്നങ്ങളിപ്പോഴും നിന്നെ തന്നെ കാമിക്കുന്നു....വ്യര്ത്ഥമാണെന്നറിഞ്ഞിട്ടും....
No comments:
Post a Comment