Sunday, June 3

ചില യൂട്യൂബ് കാഴ്ചകള്‍

1.തെരുവ് സര്‍ക്കസ്

    മകനിളം നെഞ്ചിന്‍കൂട്ടിലേറ്റിവയ്ക്കുന്നമ്മ-
    യൊരു കരിങ്കല്‍പാളി- കടുകട്ടി തന്നെ
    ഒരിരുമ്പുകൂടത്താല്‍ ( അതും കടുകട്ടിതന്നെ) ഒറ്റയടി
    അത്ഭുതം..!!!!!
    രണ്ടായ് പിളര്‍ക്കുന്നു രണ്ട് ഹൃദയങ്ങള്‍
    ഒന്നമ്മയുടേത് മറ്റൊന്ന് മകന്‍റേത്....
    ( അവന്‍റെ വിശപ്പിന്‍റെ ഉമിനീരുനനഞ്ഞെ-
     ച്ചിലായൊരു ചിപ്സ് വായിലേക്കിട്ട്
     ഒരിക്കല്‍ കൂടി കാണുന്നു ഞാന്‍-സര്‍ക്കസ് )

2.സ്ത്രീത്വം

    ഒറ്റയടിപ്പാതയില്‍ ഒറ്റക്കൊരുപെണ്ണ്
    ഫുള്‍സ്ക്രീനില്‍ കാമുകിയെപോലെ
    എസ്കേപ്പടിച്ചാല്‍ പെങ്ങളെ പോലെ
    ഇനി ഒറ്റക്കണ്ണടച്ചിരുട്ടാക്കിനോക്കിയാലോ
    അമ്മയെപോലെ തന്നെ,പരിചിതമീമുഖം
    മുലയും ചന്തിയുമുറച്ച് പാകമായ
    ഒരു കിടിലന്‍ ചരക്ക് തന്നെ
    പെട്ടന്ന് രണ്ട് നിഴലുകള്‍ 
    ചീറ്റിയും മുക്രയിട്ടുമെത്തുന്നു..
    പെണ്ണ് കുതറുമ്പോള്‍ നഗ്നമാകുന്നു ഉടലാഴങ്ങള്‍...
    ഹോ..! കിടിലന്‍ ചരക്ക് തന്നെ
    ( മൂന്ന് വട്ടം കണ്ടപ്പോഴേക്കും 
      സ്ഖലിച്ചടങ്ങിയിരുന്നു
      എന്‍റെ പൌരുഷം)
    

No comments: