Sunday, June 3

സ്വപ്നജീവികള്‍


 വേവ് തികയാത്തൊരടുപ്പിന്‍ 
 ചുവട്ടിലിരുന്ന്
 ആരൂഢമേറുന്ന പെണ്ണിനെ 
 പോള്ളിച്ചുണര്ത്തിയതാരാണ്..?

 മണ്‍കലത്തിന്‍റെ വെറും വയറ്റില്‍
കുറുകിയൂറുന്ന വിശപ്പോ ..?

കണ്ണിലെ പകലില്‍ 
ഇരുട്ടോഴിച്ചന്ധയാക്കി
ആണൊരുത്തനടിവയറില്‍  പാകിയ
 നീറുന്ന പ്രണയമോ ...?

ആരായാലും ചോദിക്കണം പെങ്ങളെ 
നിന്റെ സ്വപ്നങ്ങളെ വിളിച്ചുണര്ത്തിയതെന്തിനായിരുന്നെന്ന്...?

No comments: