പ്രണയത്തിന്റെ ഭൂപടം വരച്ചപ്പോള്
കൈ വിറച്ചു പോയി..
പുറത്തേക്കും അകത്തേക്കുമായ്
പാളിപ്പോയ വിറയലുകള്
കുടിയേറ്റത്തിന്റേയും
കുടിയിറക്കത്തിന്റേയും
അതിരുകളായിരുന്നത്രെ.
ഞാന് കയ്യേറിയതത്രയും
നീ കുടിയൊഴിപ്പിക്കുന്പോള്
വിട്ടു തന്നതെല്ലാം അളന്നെടുത്ത്
നിന്നോട് കണക്ക് പറയാന്
ഒരളവുകോല് സൂക്ഷിച്ചിരുന്നില്ലല്ലോ
ഞാനെന്റെ പ്രണയ ഭൂപടത്തിന്......
No comments:
Post a Comment