Sunday, June 3

ഒറ്റ




വരി മുറിഞ്ഞ
ഒരു കവിതക്ക്
നീ കടം തന്നതത്രയും
ചേര്ത്തുവച്ചപ്പോഴും
കണ്ണി  ചേരാതകന്നു നിന്നു
പ്രണയം........
പക്ഷേ
അടുപ്പിലിട്ടു കുറുക്കിയപ്പോÄ
കരടായൂറിയതും
അയവിറക്കി വേവിച്ചപ്പോള്
അജീര്ണ്ണം പിടിച്ചതും
പ്രാസമൊപ്പിച്ചപ്പോള്
ഒറ്റയായതും ഞാന് മാത്രമായതെങ്ങനെ..


No comments: