Sunday, June 3

പ്രണയത്തിന്‍റെ വേരുകള്‍

  മുറിച്ച് മാറ്റിയതിന്‍റെ  വേരുകള്‍
 ഹൃദയത്തിന്‍റെ ഭിത്തികള്‍
 തുരന്ന് നോവിക്കുന്നത്
പ്രതികാരം വീട്ടാനാവില്ല
മറിച്ച്; മുറിവായില്‍ നിന്നും
മുളപൊട്ടാന്‍ പാകത്തില്‍
ഹരിതകണങ്ങള്‍ വല്ലതും 
ബാക്കിയുണ്ടോയെന്ന് പരതുകയാവും
പാവം പ്രണയം

3 comments:

Anonymous said...

കോണ്‍ക്രീറ്റു കഴിഞ്ഞതിന്നലെയാണ്.പച്ചപ്പു വരില്ലെന്നുറപ്പുവരുത്തിയാണ് കുമ്മായക്കത്തി കഴുകി വെച്ചത് ... :(

rjn said...

കോണ്‍ക്രീറ്റു കഴിഞ്ഞതിന്നലെയാണ്.പച്ചപ്പു വരില്ലെന്നുറപ്പുവരുത്തിയാണ് കുമ്മായക്കത്തി കഴുകി വെച്ചത് ... :(

Satheesan OP said...

മറിച്ച്; മുറിവായില്‍ നിന്നും
മുളപൊട്ടാന്‍ പാകത്തില്‍
ഹരിതകണങ്ങള്‍ വല്ലതും
ബാക്കിയുണ്ടോയെന്ന് പരതുകയാവും
പാവം പ്രണയം..